മോദിയുടെത് അതിവേഗ പ്രതികരണം; പരിഹസിച്ച് കപില്‍സിബല്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈകിയുള്ള പ്രതികരണത്തില്‍ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കലാപം ആരംഭിച്ച് 69 മണിക്കൂറിന് ശേഷം പ്രതികരിച്ച മോദിയുടേത് ‘അതിവേഗ’ പ്രതികരണമാണെന്ന് കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

അതിവേഗ പ്രതികരണം! 69 മണിക്കൂറുകളുടെ നിശബ്ദതയ്‌ക്കൊടുവില്‍ നമ്മുടെ സഹോദരീ സഹോദരന്‍മാരോട് സംസാരിക്കാന്‍ തയ്യാറായതിന് നന്ദിയുണ്ട് മോദിജി. ഇതിനിടയില്‍ 38 പേര്‍ മരിച്ചു, 200ലേറെ പേര്‍ക്ക് പരിക്കേറ്റു, ആയിരക്കണക്കിന് ആളുകള്‍ക്ക് മാനസികമായി മുറിവേറ്റു, പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. നമ്മുടെ മുഖ്യമന്ത്രി പ്രാര്‍ത്ഥിച്ചു! നിങ്ങളുടെ മന്ത്രി കോണ്‍ഗ്രസിനെ പഴിചാരുന്നു’- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

Top