ഗുലാം നബി ആസാദിനെ പിന്തുണച്ചും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും കപില്‍ സിബല്‍

ന്യൂഡല്‍ഹി: പദ്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനമാണ് കപില്‍ സിബലിന്റെ ട്വീറ്റ്.

കോണ്‍ഗ്രസ് ഗുലാം നബി ആസാദിന്റെ സേവനങ്ങള്‍ ഇനി വേണ്ടെന്ന് പാര്‍ട്ടി നിലപാട് എടുത്തുവെന്നാണ് കപില്‍ സിബലിന്റെ ട്വീറ്റ്. സഹപ്രവര്‍ത്തകന് അഭിനന്ദനങ്ങളും കപില്‍ സിബല്‍ അറിയിച്ചിട്ടുണ്ട്.

‘പൊതുജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ രാജ്യം ആദരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്,’ എന്നാണ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തത്.

Top