കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ

kapil-sibal

ട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. ജനം കോൺഗ്രസിനെ ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപിൽ സിബൽ വിമർശിച്ചു.

നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല എന്നും പരാജയ കാരണം അന്വേഷിക്കുന്നതേയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ലെന്നും അതിനാൽ ആശങ്ക പരസ്യമാക്കുകയാണെന്നും കപിൽ സിബൽ പറഞ്ഞു.

Top