ഇത് ‘അഴിമതിയുടെ വൈറസ്’; ബിജെപിയെ പരിഹസിച്ച് കപില്‍ സിബല്‍

kapil-sibal

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വാക്സിന്‍ അനിവാര്യമാണെന്നു പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റിലാണ് കപില്‍ സിബല്‍ ബിജെപിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്.

അഴിമതിയുടെ വൈറസ് എന്നാണ് കപില്‍ സിബല്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി വുഹാനിലേതു പോലെ ഡല്‍ഹിയിലും വൈറസ് പടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കൂറുമാറുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യന്റെ ദുരാഗ്രഹവും അധികാരത്തോടുള്ള ആര്‍ത്തിയും മൂലമുണ്ടാവുന്ന പകര്‍ച്ചവ്യാധിയാണിത്. ഒരു നിയമത്തിനും ഇതിനെ തടയാന്‍ കഴിയില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്ഥാനമാനങ്ങളില്‍ ലഭിക്കാന്‍ അര്‍ഹതയില്ലാതാവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിക്കുകയും ചെയ്യുക മാത്രമാണ് പോംവഴിയെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

Top