അരവിന്ദ് കെജ് രിവാളിനെതിരെ കപില്‍ മിശ്ര സിബിഐക്കു പരാതി നല്‍കി

kapil-misra

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ മുന്‍ മന്ത്രി കപില്‍ മിശ്ര സിബിഐക്കു പരാതി നല്‍കി.

മൂന്ന് പരാതികളാണ് നല്‍കിയിരിക്കുന്നത്. ആം ആദ്മിയുടെ അഞ്ച് എംഎല്‍എമാര്‍ നടത്തിയ വിദേശ യാത്രക്ക് ആര് ഫണ്ട് നല്‍കിയെന്ന് അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടതായി മിശ്ര പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കേജരിവാളിനു രണ്ടു കോടി രൂപ കോഴ നല്‍കുന്നതു താന്‍ നേരിട്ടു കണ്ടുവെന്നാണു മിശ്രയുടെ ആരോപണം.

Top