ജന്തര്‍മന്തറില്‍ സമാധാന റാലിയില്‍ പങ്കെടുത്ത് കപില്‍മിശ്ര

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍മന്തറില്‍ എന്‍ജിഒ സംഘടനയായ ഡല്‍ഹി പീസ് ഫോറം സംഘടിപ്പിച്ച സമാധാന റാലിയില്‍ പങ്കെടുത്ത് ബിജെപി നേതാവ് കപില്‍ മിശ്ര. സമാധാന റാലിയിലാണ് കപില്‍ മിശ്ര പങ്കെടുത്തത്. ത്രിവര്‍ണ പതാകയുമേന്തി നൂറുകണക്കിനാളുകള്‍ റാലിയില്‍ പങ്കെടുത്തു. റാലിയുടെ വീഡിയോ കപില്‍ മിശ്ര തന്നെ ട്വിറ്ററില്‍ പങ്കുവെച്ചു.

എന്നാല്‍, പ്രസംഗിക്കാനോ വേദിയില്‍ കയറാനോ കപില്‍ മിശ്ര തയ്യാറായില്ല. കപില്‍ മിശ്രയുടെ അനുയായികളും മാര്‍ച്ചില്‍ അണിനിരന്നു. കപില്‍ മിശ്രയെ അനുയായികള്‍ സിംഹമെന്ന് വിശേഷിപ്പിച്ച് മുദ്രാവാക്യം മുഴക്കി. സിഎഎ അനുകൂലികളാണ് മാര്‍ച്ചില്‍ കൂടുതല്‍ പങ്കെടുത്തത്. ജന്തര്‍മന്തറില്‍ നിന്ന് തുടങ്ങിയ റാലി കോണാട്ട്‌പ്ലേസില്‍ അവസാനിച്ചു.

Top