എവിടി ചാംപ്യന്‍സ് ടൂര്‍ ഗോള്‍ഫില്‍ കപില്‍ ദേവ് ജേതാവ്

പുണെ: ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ കപില്‍ ദേവിനു ഗോള്‍ഫില്‍ നേട്ടം. എവിടി ചാംപ്യന്‍സ് ടൂര്‍ ഗോള്‍ഫിന്റെ പുണെ പാദത്തില്‍ 6064 പ്രായ വിഭാഗത്തില്‍ കപില്‍ ജേതാവായി.

പുഷ്‌പേന്ദ്ര സിങ് റാത്തോഡാണു ചാംപ്യന്‍ഷിപ്പിലെ വിജയി. 50 വയസ്സിനു മുകളിലുള്ള ഗോള്‍ഫ് താരങ്ങള്‍ക്കായാണ് എവിടി ചാംപ്യന്‍സ് ടൂര്‍ സംഘടിപ്പിക്കുന്നത്.

Top