കപില്‍ ദേവിന്റെ ദേവിന്റെ ജീവിതം പറഞ്ഞ് പുതിയ ചിത്രം; ’83’യുടെ ചിത്രീകരണം ആരംഭിച്ചു

ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രം ’83’ യുടെ ചിത്രീകരണം ആരംഭിച്ചു. രണ്‍വീര്‍ സിങ്ങാണ് കപില്‍ ദേവായ് വേഷമിടുന്നത്. ഇതിഹാസ താരത്തെ അവതരിപ്പിക്കാനുള്ള ക്രിക്കറ്റ് പരിശീലനം രണ്‍വീര്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രം പ്രഖ്യാപിച്ച വേളയില്‍ രണ്‍വീറും അണിയറക്കാരും കപില്‍ ദേവിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. റിലയന്‍സ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കപിലിന്റെ ബൗളിങ് ആക്ഷന്‍ ഉള്‍പ്പടെയുള്ളവ പഠിക്കാനായി താരം കപില്‍ ദേവിനൊപ്പം മൂന്നാഴ്ച തങ്ങുന്നത്. രണ്‍വീറിന്റെ പരിശീലനത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. അതേ സമയം ’83’യിലൂടെ തമിഴ് താരം ജീവയും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. 83 ലോകകപ്പ് കളിച്ച ടീമിലെ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ വേഷത്തിലാണ് ജീവ എത്തുന്നത്.

Top