ധോണിയോളം മഹത്തരമായി മറ്റൊരു താരവും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടില്ല; കപില്‍ദേവ്

മുംബൈ: ധോണിയെ പോലെ മറ്റൊരു താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന പ്രസ്താവനയുമായ് കപില്‍ദേവ്. ധോണിയെ കുറിച്ച് തനിക്കൊന്നും മോശമായി പറയാനില്ല. അദേഹം രാജ്യത്തിനായി മഹത്തായ സേവനങ്ങള്‍ ചെയ്തു. ധോണിയെ ബഹുമാനിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. എത്ര കാലത്തോളം അദ്ദേഹം കളിക്കുമെന്നും ശരീരം ജോലിഭാരം താങ്ങുമെന്നും നമുക്ക് പറയാനാവില്ല. എന്നാല്‍ ധോണിയോളം മഹത്തരമായി മറ്റൊരു താരവും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടില്ലെന്നും കപില്‍ദേവ് കൂട്ടിച്ചേര്‍ത്തു.

ഈ ലോകകപ്പും ധോണി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ, കരുത്തുറ്റതാണ് ഈ ഇന്ത്യന്‍ ടീം. എന്നാല്‍ കപ്പുയര്‍ത്തുക അത്ര എളുപ്പമല്ല. ടീം സ്പിരിറ്റോടെ കളിക്കണം. താരങ്ങള്‍ക്ക് പരുക്ക് പറ്റാതിരിക്കട്ടെ എന്നാണ് താന്‍ ആശിക്കുന്നത്. ഭാഗ്യമുണ്ടെങ്കില്‍ ഇന്ത്യ ലേകകപ്പ് നേടുമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Top