യുവതിയെ കാറിനുള്ളില്‍ വെച്ച് ഭര്‍ത്താവ് കത്തിക്കാന്‍ ശ്രമിച്ചെന്ന് പരാതി

rape

കന്യാകുമാരി: ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെ ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ വച്ചു മണ്ണെണ്ണയൊഴിച്ചു കത്തിക്കാന്‍ ശ്രമം. യുവതിയുടെ ഭര്‍ത്താവാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് കന്യാകുമാരി തക്കല സ്വദേശിയായ യുവാവിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നോടെ കടപ്പാക്കട ആശ്രമം റോഡിലായിരുന്നു സംഭവം. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച നിലയില്‍ നിലവിളിച്ചുകൊണ്ട് യുവതി കാറില്‍ നിന്നു ചാടിയിറങ്ങുകയായിരുന്നു.

സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ഇടപെട്ടു കാറിലുണ്ടായിരുന്നവരെ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചു. അവരെത്തിയപ്പോഴാണ് യുവതി വിവാഹ മോചനത്തിനു ഹര്‍ജി നല്‍കി കഴിയുന്നയാളാണെന്നും കോടതി നിര്‍ദേശ പ്രകാരം ഭര്‍ത്താവ് യുവതിയുടെ അക്കൗണ്ടിലേക്കു പണം കൈമാറാനായി ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നുവെന്നും വ്യക്തമായത്. നിസ്സാരമായി പരിക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top