കാണ്‍പൂരില്‍ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 16 പേര്‍ അറസ്റ്റില്‍

arrest

കാണ്‍പൂര്‍: കാണ്‍പൂരില്‍ നിരോധിച്ച 100 കോടിയോളം രൂപ കണ്ടെത്തിയ സംഭവത്തില്‍ 16 പേരെ പൊലീസ് ആറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ 7 പേര്‍ വ്യവസായികളാണ്. ബാക്കിയുള്ളവര്‍ ഏജന്റുകളുമാണ്. വ്യവാസായിയായ ആനന്ദ് കത്രിയുടെ നേതൃത്വത്തിലാണ് നിരോധന നോട്ടുകളുടെ ശേഖരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരു യുവതി കൂടി ഇവരുടെ സംഘത്തില്‍ ഉണ്ട്. അവരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലിലാണ് പൊലീസ്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും സംയുക്തമായി റെയ്ഡ് നടത്തിയത്. തെരച്ചിലില്‍ 100 കോടിയോളം വരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിരോധിത കറന്‍സി പിടിച്ചെടുത്തു.

ഏജന്റുമാരാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ ശേഖരിച്ച് ആനന്ദ് കത്രിക്ക് കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കാണ്‍പൂരിന് പുറമെ മറ്റ് എവിടെയെങ്കിലും നോട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.

Top