‘കാണുമ്പോള്‍ നിന്നെ’ തമാശയിലെ പുതിയ വീഡിയോ ഗാനം കാണാം

വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം തമാശയിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കാണുമ്പോള്‍ നിന്നെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ആശ ജീവന്‍ ആണ്. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വിനയ് ഫോര്‍ട്ട് ഒരു അധ്യാപകന്റെ റോളിലെത്തുന്ന ചിത്രം ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുന്ന ഒന്നാണ്.
ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിനയ്‌ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രത്തില്‍ സമീര്‍ താഹിറാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി വേഷമിടുന്നത്.

Top