കാന്താര പ്രീക്വലിന്റെ ഫസ്റ്റ് ലുക്ക് ടീസർ; രണ്ട് ദിവസം കൊണ്ട് കണ്ടിരിക്കുന്നത് രണ്ട് കോടിക്കടുത്ത് ആളുകളാണ്

പ്രേക്ഷകരുടെ ഇടയില്‍ ആരവങ്ങളില്ലാതെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ ചലനം തീര്‍ത്ത ചിത്രമാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തിലെത്തിയ കാന്താര. പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ കാന്താരയുടെ പ്രീക്വലിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ രണ്ട് ദിവസം മുന്‍പ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളെ പോലും അമ്പരപ്പിക്കുന്ന പ്രതികരണമാണ് കാണികള്‍ ടീസറിന് നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ സങ്കീര്‍ണ്ണമായ സെറ്റുകളും വിപുലമായ വിഷ്വല്‍ ഇഫക്റ്റുകളും ബജറ്റിനെ പ്രധാനമായും സ്വാധീനിക്കും. കാന്താര എ ലെജന്‍ഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളില്‍ ആണ് റിലീസ് ചെയ്യുന്നത്.പഞ്ചുരുളിയുടെ ഉത്ഭവം മുതലാണ് കഥ പറയുന്നത്. ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുക. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കാന്താര പ്രീക്വല്‍ പ്രഖ്യാപിച്ചത്.

യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഫസ്റ്റ് ലുക്ക് ടീസര്‍. പ്രീക്വലില്‍ പറയുന്നത് എ ഡി 300-400 കാലഘട്ടത്തിലെ കഥയാണെന്നാണ് വിവരം.നവംബര്‍ 27-ന് പുറത്തിറങ്ങിയ ‘കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ ഒന്നിന്റെ’ ടീസര്‍ രണ്ട് ദിവസം കൊണ്ട് കണ്ടിരിക്കുന്നത് രണ്ട് കോടിക്കടുത്ത് ആളുകളാണ്.

 

Top