Kanpur train tragedy: Police probe Pakistan ISI link, three arrested 

ലക്‌നൗ: കാണ്‍പൂര്‍ താവണ്ടി അപകടത്തില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന് ബീഹാര്‍ പൊലീസ്. അപകടത്തിന് പിന്നില്‍ പാകിസ്താനാണെന്ന് സംശയിക്കുന്നതായി ബീഹാര്‍ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

അട്ടിമറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയത്തെത്തുടര്‍ന്ന് പൊലീസ് പിടിയിലായവരാണ് പാകിസ്താന്റെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയതെന്ന് പൊലീസ് പറയുന്നു.

റെയില്‍ പാളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച പ്രഷര്‍കുക്കര്‍ വെക്കുകയാണുണ്ടായതെന്നു അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ പറഞ്ഞതായി ഭീകരവിരുദ്ധ സ്‌ക്വാഡിലെ അംഗം പറഞ്ഞു. പണത്തിന് വേണ്ടിയാണ് ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ചതെന്നാണ് മൊഴി

ഇവരെ വാടകക്കെടുത്തവരുടെ ആസ്ഥാനം നേപ്പാളാണെന്ന് കരുതുന്നു. എന്നാല്‍ ഇവരെ നിയന്ത്രിക്കുന്നത് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് . ദുബൈയിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് പാകിസ്താനില്‍ നിന്നാണെന്നാണ് പൊലീസ് വിശദീകരണം.

നവംബര്‍ ഇരുപതിനുണ്ടായ അപകടത്തില്‍ 140 പേര്‍ മരിക്കുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് ഇപ്പോഴും റെയില്‍വേ പറയുന്നത്.

Top