Kanpur train accident: Anguished on the loss of lives, tweets PM Modi

ന്യൂഡല്‍ഹി: യുപിയിലെ പുക്രായനിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വാക്കുകള്‍ക്ക് അതീതമായ തീരാവേദനയാണ് ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് ഇപ്പോള്‍ തന്റെ മനസും ചിന്തകളും. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവുമായി താന്‍ ഫോണില്‍ സംസാരിച്ചു.

അദ്ദേഹത്തോട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ആശ്യപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.

പാറ്റ്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് അപകടത്തില്‍പ്പെട്ടത്. മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

മരണസഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് സംഭവം. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്.

നാലു എസി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നതായി റെയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു.

Top