പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി; കണ്ണൂരില്‍ ഒരാള്‍ക്ക് പരുക്ക്

bomb attack

തലശ്ശേരി: കണ്ണൂരില്‍ കാടുകയറിയ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശ്ശേരിയിലാണ് സംഭവം.

സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്റ്റീല്‍ ബോംബ് പൊട്ടി തൊഴിലാളിയായ മനോജിന് പരിക്കേറ്റത്. ഇയാളുടെ കൈകള്‍ക്കും തോളിനും സാരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മനോജിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയുടെ പറമ്പ് യന്ത്രമുപയോഗിച്ച് വൃത്തിയാക്കുമ്‌ബോഴായിരുന്നു സംഭവം.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തലശ്ശേരി ഡിവൈഎസ്പി അറിയിച്ചു. പൊതുവെ ആളൊഴിഞ്ഞ പ്രദേശമാണത്. കടലാസ്സില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ ബോംബാണ് പൊട്ടിത്തെറിച്ചത്.

Top