കണ്ണൂരില്‍ മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍. കണ്ണൂരിലാണ് സംഭവം. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമാണ് ഇന്നലെ രാത്രി പൊലീസിന്റെ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് വടിവാള്‍, സര്‍ജിക്കല്‍ ബ്ലെയ്ഡ്, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ്.

Top