തടവുകാര്‍ക്ക് ഇനി വിശ്രമവേളകളില്‍ സംഗീതം; എഫ്എം റേഡിയോയുമായി കണ്ണൂര്‍ സബ്ജയില്‍

കണ്ണൂര്‍: തടവുകാര്‍ക്ക് ഇനി വിശ്രമവേളകളില്‍ സംഗീതം ആസ്വദിക്കാനായി എഫ് എം റേഡിയോ. കണ്ണൂര്‍ സബ്ജയിലിലാണ് തടവുപുള്ളികളുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യം വെച്ചുള്ള പുതിയ പദ്ധതി നടപ്പാക്കയിരിക്കുന്നത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

രാവിലെ ആറുമുതല്‍ എട്ടുവരേയും, വൈകീട്ട് ആറു മുതല്‍ രാത്രി ഒന്‍പതുവരേയുമാണ് തടവുകാര്‍ക്ക് എഫ് എം റേഡിയോയിലൂടെ സംഗീതം ആസ്വദിക്കാനായി സമയം അനുവദിച്ചിരിക്കുന്നത്. ഇതിനായി ഓരോ സെല്ലുകളുടെ മുന്നിലും പ്രത്യേകം സ്പീക്കറും സ്ഥാപിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ഇതുപോലെ തടവുകാരുടെ ഉന്നമനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. മാത്രമല്ല ജയിലിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും ഡിജിപി നിര്‍വ്വഹിച്ചു. ഇവിടുത്തെ അടുക്കളയിലേയ്ക്ക് തന്നെയാണ് ജൈവരീതിയില്‍ വിളയിച്ചെടുക്കുന്ന ഈ പച്ചക്കറികള്‍ എത്തുന്നത്.

Top