കണ്ണൂരിലെ കുഞ്ഞിന്റെ മരണം കൊലപാതകം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്‌

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തയ്യില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

കുഞ്ഞിനെ കൊന്നതിന് ശേഷം കടല്‍ ഭിത്തിയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇന്നലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ ഒന്നരവയസ്സുകാരന്‍ വിയാന്റെ മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തിയത്.

രാത്രി വീട്ടില്‍ ഉറക്കിടത്തിയിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Top