കണ്ണൂരില്‍ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍

dead-body

കണ്ണൂര്‍: ഗൃഹനാഥന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. പയ്യന്നൂരില്‍ മാവിച്ചേരി തെക്കാണ്ടത്തില്‍ ഭാസ്‌കരനാ(58)ണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയില്‍ ഇയാള്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു.

മൃതദേഹം കണ്ടെത്തിയ മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഇയാളുടെ ഭാര്യയും സഹോദരിയും കിടന്നിരുന്നത്.

ആയതിനാല്‍ മണ്ണെണ്ണയുടെ മണം വന്നതിനാല്‍ പരിശോധന നടത്തിയപ്പോഴാണ് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അയല്‍വാസികളെ ഇവര്‍ വിളിച്ചുവരുത്തി തീയണച്ചെങ്കിലും ഗൃഹനാഥനെ രക്ഷിക്കാനായില്ല. വീട്ടിലെ ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Top