kannur,kasarcode,kozhicode – udf win in the election

കണ്ണൂര്‍: കണ്ണൂര്‍ കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ കോണ്‍ഗ്രസ് ഇത്തവണ മികച്ച തിരിച്ചു വരവ് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

അഴീക്കോട് മണ്ഡലത്തിലെ പി.കെ രാഗേഷൊന്നും ഒരു തരത്തിലും ജനവിധിയെ സ്വാധിനീക്കാന്‍ പോകുന്ന ഘടകമല്ലെന്നും ഈ ജില്ലകളില്‍ കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കോഴിക്കോട് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഉണ്ടായിരുന്നില്ല.സിപിഐഎമ്മുകാര്‍ കൂലികൊടുത്താണ് ആളുകളെ കൂടെക്കൊണ്ട് നടക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീംലീഗിലെ കെഎം ഷാജിക്ക് വെല്ലുവിളി തീര്‍ത്തു കൊണ്ടാണ് പികെ രാഗേഷ് സ്വതന്ത്രനായി രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ്സ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി പരാജയപ്പെട്ടതിനെ പിന്നാലെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തദ്ദേശ തെരെഞ്ഞെടുപ്പില്‍ രാഗേഷ് ഉയര്‍ത്തിയ വെല്ലുവിളി യുഡിഎഫിന് കോര്‍പ്പറേഷന്‍ ഭരണവും നഷ്ടമാക്കിയിരുന്നു.

ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം രാഗേഷിനൊപ്പം ചേര്‍ന്ന മുന്‍ കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ എന്‍പി സത്താറാണ് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിക്കെതിരെ കണ്ണൂരില്‍ രംഗത്തിറങ്ങിയ വിമതന്‍.

സ്ഥാനാര്‍സ്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കെസി ജോസഫിനെതിരെ നിക്കം ശക്തമായ ഇരിക്കൂറിലും വിമതന്‍ പത്രിക സമര്‍പ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് നേതാവും ജനശ്രീ കോഡിനേറ്ററുമായ അഡ്വ ബിനോയ് തോമസാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിനെതിരെയും വിമതന്‍ മത്സരരംഗത്തുണ്ട്.

Top