മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്‌തെന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് ലീഗ് ജില്ലാ നേതൃത്വം

കണ്ണൂര്‍ : കണ്ണൂര്‍ പാമ്പുരുത്തിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്‌തെന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് ലീഗ് ജില്ലാ നേതൃത്വം. കലക്ടറുടെ കൈവശമുളള ദൃശ്യങ്ങള്‍ എങ്ങനെ സി.പി.എമ്മിന് ലഭിച്ചുവെന്നത് ദുരൂഹമാണന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് സി.പി.എം പുറത്ത് വിട്ടതെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. എന്നാല്‍ നിരപരാധികളാണെങ്കില്‍ പാര്‍ട്ടി അവരെ സംരക്ഷിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാമ്പുരുത്തിയില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ സി.പി.എം പുറത്ത് വിട്ടിരുന്നു.

പുതിയങ്ങാടിയിലെ മുഹമ്മദ് ഫായിസിന് ലീഗുമായി ബന്ധമില്ലെന്നും ഫായിസ് കളളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കുവേണ്ടിയാണെന്ന് ഫായിസ് വ്യക്തമാക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.

Top