കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ജീവനൊടുക്കിയ നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി ചന്ദ്രന്‍(60)ആണ് മരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച ആമ്പിലാട്ടെ വ്യാപാരിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേതുര്‍ന്നാണ് ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയത്. ഇദ്ദേഹത്തിന് കോവിഡ് ഉണ്ടോയെന്ന് പരിശോധന നടത്തും.

Top