റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ ബസ് ഇടിച്ച് വയോധിക മരിച്ചു. വന്‍കുളത്ത് വയല്‍ സ്വദേശി കൃഷ്ണന്റെ ഭാര്യ പ്രേമയാണ് മരിച്ചത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്വകാര്യ ബസ് ഇവരെ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

Top