കണ്ണൂരില്‍ ചെത്തുത്തൊഴിലാളി തെങ്ങില്‍ നിന്ന്‌ വീണു മരിച്ചു

പേരാവൂര്‍: കണ്ണൂരില്‍ ചെത്തുത്തൊഴിലാളി തെങ്ങില്‍ നിന്ന്‌ വീണു മരിച്ചു. മണത്തണ അയോത്തും ചാലിലെ ഹരിദാസാണ് (53) മരിച്ചത്.

ഹരിദാസ് സി.പി.എം. കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയാണ്. മണത്തണ ലോക്കല്‍ കമ്മിറ്റി മുന്‍അംഗം, കര്‍ഷകത്തൊഴിലാളി മണത്തണ വില്ലേജ് കമ്മിറ്റിയംഗം, ചെത്തുത്തൊഴിലാളി യൂണിയന്‍ കണിച്ചാര്‍ ഡിവിഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഷാലി. മക്കള്‍: ഹരിപ്രസൂണ്‍, ഹരിപ്രിയ.

Top