കണ്ണൂര്‍ വിസി നിയമനം; ഗവര്‍ണര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് എ.ജി

തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് എ.ജി ഗോപാല കൃഷ്ണക്കുറുപ്പ്. സര്‍ക്കാറിന് വേണ്ടിയാണ് താന്‍ നിലവില്‍ ഹാജരാവുന്നത്. കേസില്‍ ഹാജരാകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

ഡിസംബര്‍ രണ്ടിന് വാദം പൂര്‍ത്തിയായ ശേഷം 14 നാണ് തനിക്ക് കത്ത് ലഭിച്ചത്. എന്നാല്‍ രാജ്ഭവനു വേണ്ടി ഹാജരാകുന്നതിന്റെ ബുദ്ധിമുട്ട് ഗവര്‍ണറെ അറിയിച്ചെന്നും അഡ്വക്കേറ്റ് ജനറല്‍ ഗോപാല കൃഷ്ണക്കുറുപ്പ് അറിയിച്ചു.

Top