വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍

കണ്ണൂര്‍: ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി കണ്ണൂര്‍ സര്‍വകലാശാല. വിവാദ പുസ്തകങ്ങള്‍ പി.ജി സിലബസില്‍ നിന്ന് ഒഴിവാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു.

സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കും. സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നും വി.സി വ്യക്തമാക്കി. കൂടാതെ നിര്‍ദേശങ്ങള്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറിയെന്നും അന്തിമ തീരുമാനം അക്കാദമിക് കൗണ്‍സിലെടുക്കുമെന്നും പറഞ്ഞ അദ്ദേഹം ഈ മാസം 29 ന് അക്കാദമിക് കൗണ്‍സിലര്‍ യോഗം ചേരുമെന്ന് അറിയിച്ചു.

 

Top