കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പരീക്ഷയ്ക്ക് ചോദ്യക്കടലാസിന് പകരം നല്‍കിയത് ഉത്തര സൂചിക

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നടത്തിയ എല്‍എല്‍ബിയുടെ ആറാം സെമസ്റ്റര്‍ മലയാളം പരീക്ഷയ്ക്ക് ചോദ്യക്കടലാസിന് പകരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഉത്തര സൂചിക.

വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാംപസിലാണ് സംഭവം നടന്നത്.

സര്‍വകലാശാലയുടെ പരീക്ഷാവിഭാഗത്തിന് സംഭവിച്ച അബദ്ധമാണിതെന്നാണ് കരുതുന്നത്. ചോദ്യപേപ്പര്‍ മാറിയതിനെ തുടര്‍ന്ന് പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.

Top