പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ല; കണ്ണൂർ സർവകലാശാല

ഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ യുജിസിയുടെ വാദങ്ങളെ എതിര്‍ത്ത് കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രിയ വര്‍ഗീസിനെ നിയമനം ചട്ടവിരുദ്ധം അല്ലെന്നാണ് സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍വകലാശാല നിലപാട് അറിയിച്ചത്.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യുജിസി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തില്‍ കണക്കാക്കാം. സ്റ്റുഡന്റ് ഡീനായി പ്രവര്‍ത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂര്‍ സര്‍വകലാശാല പറയുന്നു. യുജിസിയുടെ മാറുന്ന ചട്ടങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കാനാവില്ലെന്നാണ് പ്രധാന വാദം. തിങ്കളാഴ്ച്ചയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക.

Top