കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്: പിടിയിലായത് നേരത്തേ സ്റ്റേഷന് സമീപം തീയിട്ടയാള്‍

കണ്ണൂര്‍: കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പിടിയിലായ ആള്‍ മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് തീ ഇട്ടിരുന്നെന്ന് വിവരം. ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എലത്തൂര്‍ തീവെപ്പ് സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്സില്‍ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്. കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിന്റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിര്‍ത്തിയിട്ട തീവണ്ടിയുടെ പിന്‍ഭാഗത്ത് കോച്ചിലാണ് പുലര്‍ച്ചെ 1. 27നാണ് തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയില്‍പെട്ട റെയില്‍വെ പോര്‍ട്ടര്‍ വിവരം സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ അപായ സൈറന്‍ മുഴക്കി അധികൃതരര്‍ ഫയഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ട്രെയിനില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവത്തില്‍ അട്ടിമറിയുടെ കൂടുതല്‍ സൂചനകള്‍ ലഭിച്ചത്. തീപിടുത്തമുണ്ടായ കോച്ചില്‍ ശുചിമുറിയിലെ കണ്ണാടി തകര്‍ക്കുകയും വാഷ്‌ബെസിനും ക്ലോസറ്റിലും കല്ല് ഇട്ട നിലയിലുമായിരുന്നു. ഷട്ടറുകള്‍ അടച്ച തീവണ്ടിയില്‍ പുറമെ നിന്ന് ഒരാള്‍ കടന്നിരിക്കാനുള്ള സാധ്യതയാണ് ഫോറന്‍സിക് സംഘം പങ്കുവെക്കുന്നത്. ഏലത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരടക്കം ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് ഇതേ തീവണ്ടിയുടെ മറ്റൊരു കോച്ച് കത്തിയമര്‍ന്നത്. സംഭവത്തില്‍ എന്‍ഐഎ വിവരങ്ങള്‍ തേടുന്നുണ്ട്.

Top