കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാവിളയാട്ടം; പൊലീസെത്തിയപ്പോള്‍ തക്ബീര്‍ വിളിച്ച് സംഘം

കണ്ണൂര്‍: വ്യാപാരിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിനെതിരെ കാപ്പ ചുമത്താന്‍ നീക്കം. പുതിയതെരു സ്വദേശി ചാണ്ടി ഷമീം, അരിമ്പ്ര സ്വദേശി നൗഫല്‍, അത്താഴ്ക്കുന്ന് സ്വദേശി വിഷ്ണു, എറമുള്ളാന്‍, എടക്കാട് സ്വദേശി അഷ്ഹാബ് എന്നിവരെയാണ് ബലം പ്രയോഗിച്ച് പൊലീസ് പിടികൂടിയത്.

വ്യാപാരിയെ ആക്രമിക്കാനെത്തിയ സംഘത്തെ, നേരത്തേ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി പിടികൂടുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ തക്ബീര്‍ മുഴക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Top