കണ്ണൂര്‍ തളിപ്പറമ്പില്‍ വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തി

കണ്ണൂര്‍: കനത്ത പോളിംഗ് നടക്കുന്നതിനിടെ കണ്ണൂര്‍ തളിപ്പറമ്പില്‍ വിവി പാറ്റ് മെഷീനകത്ത് വിഷപ്പാമ്പിനെ കണ്ടെത്തി. മയ്യില്‍ കണ്ടക്കൈയിലെ 145-ാം ബൂത്തായ കണ്ടക്കൈ എഎല്‍പി സ്‌കൂളിലാണ് പാമ്പിനെ കണ്ടെത്തിയത്.

ഇന്ന് രാവിലെ വോട്ടിംഗ് മോക്പോള്‍ ആരംഭിക്കുന്നതിനായി വിവി പാറ്റ് മെഷീന്‍ തുറന്നപ്പോഴാണ് വിഷപ്പാമ്പ് തലയുയര്‍ത്തിയത്. പരിഭ്രാന്തിയിലായ ഉദ്യോഗസ്ഥര്‍ പിന്നീട് പാമ്പിനെ തല്ലിക്കൊന്ന ശേഷമാണ് പോളിംഗ് ആരംഭിച്ചത്.

വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ കേരളത്തില്‍ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്.

Top