തലശ്ശേരിയില്‍ സ്റ്റീല്‍ ബോംബ് പിടികൂടി

കണ്ണൂര്‍: തലശേരി പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയില്‍ സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. തലശേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉക്കണ്ടന്‍ പീടികക്ക് സമീപം പി.പി. അനന്തന്‍ റോഡില്‍ അയ്യത്താന്‍ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്.

ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 13 സ്റ്റീല്‍ കണ്ടെയ്‌നര്‍, വെടിമരുന്ന് തുടങ്ങിയവയും കണ്ടെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. തലശ്ശേരി ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്പെക്ടര്‍ അഷറഫ്, ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവ ആയുധ പരിശോധനയില്‍ പങ്കെടുത്തു.

 

Top