കണ്ണൂര്‍ സ്‌ക്വാഡിലെ ‘കാലന്‍ പുലി കതറണ് കതറണ്’ ലിറിക്കല്‍ വീഡിയോ റിലീസായി

നിരൂപകശ്രദ്ധ നേടി റിലീസ് ചെയ്ത ദിനം മുതല്‍ പ്രശംസയോടെ മുന്നേറുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. വേള്‍ഡ് വൈഡ് കളക്ഷന്‍ അന്‍പതു കോടിയും കഴിഞ്ഞു മുന്നേറുന്ന ചിത്രത്തിലെ ‘കാലന്‍ പുലി കതറണ് കതറണ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി. വിനായക് ശശി കുമാറിന്റെ വരികള്‍ സുഷിന്‍ ശ്യാമും അമല്‍ ജോസുമാണ് ആലപിച്ചിരിക്കുന്നത്. സംഗീതം നല്‍കീയത്  സുഷിന്‍ ശ്യാം ആണ്.

റോബി വര്‍ഗീസിന്റെ സംവിധാനത്തില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഈ ചിത്രത്തിനായി തിരക്കഥ. മമ്മൂട്ടിയോടൊപ്പം കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ്,അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പൊള്‍, ധ്രുവന്‍ തുടങ്ങിയവര്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, വിതരണം ഓവര്‍സീസ് : ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍ ഡിസൈന്‍ : അസ്‌തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി ആര്‍ ഒ : പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top