ബംഗളൂരു നഗരത്തിൽ മറ്റ് ഇന്ത്യന്‍ ചിത്രങ്ങളെ കടത്തി വെട്ടി കണ്ണൂര്‍ സ്ക്വാഡ്; 52 ഹൌസ്ഫുള്‍ ഷോ

റുഭാഷാ സിനിമകളോളമില്ലെങ്കിലും മലയാള സിനിമയുടെ മാര്‍ക്കറ്റും മുന്‍പത്തേക്കാള്‍ വളര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ കാര്യമെടുത്താല്‍ മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള പരമ്പരാഗത മാര്‍ക്കറ്റുകള്‍ മലയാളികള്‍ ഏറെയുള്ള ചെന്നൈയും ബംഗളൂരുവുമാണ്. വൈഡ് റിലീസിന്റെ ഇക്കാലത്ത് അത്തരം നഗരങ്ങളിലെ സ്ക്രീന്‍ കൌണ്ടില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വിവിധ ഭാഷാ സിനിമകള്‍ക്ക് എപ്പോഴും പ്രേക്ഷകരുള്ള അത്തരം നഗരങ്ങളില്‍ മലയാള സിനിമകള്‍ ജനപ്രീതി നേടുന്നത് സന്തോഷം പകരുന്ന കാര്യമാണ്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ് ഇപ്പോള്‍ അത്തരത്തില്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്.

ബംഗളൂരു നഗരത്തില്‍ ഇന്ന് മറ്റ് ഏത് ഇന്ത്യന്‍ ചിത്രത്തേക്കാള്‍ പ്രേക്ഷകരെത്തിയത് കണ്ണൂര്‍ സ്ക്വാഡ് കാണാനാണ്. കര്‍ണാടകത്തില്‍ നിന്നുള്ള സിനിമ, ബോക്സ് ഓഫീസ് അപ്ഡേറ്റുകള്‍ എത്തിക്കുന്ന കര്‍ണാടക ടാക്കീസ് എന്ന എക്സ് ഹാന്‍ഡില്‍ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം ബംഗളൂരുവില്‍ ഇന്ന് ഏറ്റവുമധികം ഫാസ്റ്റ് ഫില്ലിംഗ് അല്ലെങ്കില്‍ ഹൌസ്ഫുള്‍ ഷോകള്‍ നടന്നത് കണ്ണൂര്‍ സ്ക്വാഡിന് ആണ്. 52 ഷോകള്‍. 48 ഷോകളുമായി ജവാന്‍ രണ്ടാം സ്ഥാനത്തും 23 ഷോകളുമായി ഫുക്രി 3 മൂന്നാം സ്ഥാനത്തും ആറ് ഷോകളുമായി തമിഴ് ചിത്രം മാര്‍ക്ക് ആന്റണി നാലാം സ്ഥാനത്തുമാണ്.

റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് നേടിയത് 8.6 കോടി ആണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജോര്‍ജ് തലവനായ പ്രത്യേക അന്വേഷണസംഘം കുറ്റവാളികളെ പിടികൂടാനായി കേരളത്തിന് പുറത്ത് അന്വേഷണം നടക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്.

Top