കണ്ണൂര്‍ സ്‌ക്വാഡ് നവംബര്‍ 17 മുതല്‍ ഒടിടിയില്‍

മ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഒടിടിയിലേക്ക്. നവംബര്‍ 17 മുതല്‍ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും. നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിന്റെ നേട്ടം കൈവരിച്ചിരുന്നു. റോബി വര്‍ഗീസിന്റെ സഹോദരന്‍ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ.

സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തിയത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്‌ഐ ആയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി എത്തിയത്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ.യു. തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റ് കൂട്ടി.

റിലീസ് ചെയ്ത് വെറും ഒന്‍പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും കണ്ണൂര്‍ സ്വക്വാഡ് ഇടം നേടി. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Top