കണ്ണൂര്‍-ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ആദ്യ സര്‍വീസ് ഡിസംബര്‍ 10ന്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിനായി എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് അനുമതി നല്‍കിയത്. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസുണ്ടാവുക.

കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ അവിടത്തെ സമയം 11.30ന് എത്തും. തിരിച്ച് 12.30ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40ന് കണ്ണൂരിലെത്തും.

വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂര്‍റിയാദ് സര്‍വീസുണ്ടാവുക. രാത്രി 9.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അവിടത്തെ 11.30ന് റിയാദിലെത്തും. 12.35ന് റിയാദില്‍നിന്ന് പുറപ്പെട്ട് രാവിലെ എട്ടുമണിക്ക് കണ്ണൂരിലെത്തും.

തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് ദോഹയിലേക്ക് സര്‍വീസ് നടത്തുക. രാത്രി 8.20ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ദോഹയില്‍ അവിടത്തെ സമയം 10 മണിക്കെത്തും. 11 മണിക്ക് അവിടെനിന്ന് പുറപ്പെട്ട് രാവിലെ 5.45ന് കണ്ണൂരിലെത്തും.

Top