kannur rss attck; p. jayarajan statement

കണ്ണൂര്‍: ആര്‍.എസ്.എസ് അക്രമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്‍.
കണ്ണൂരില്‍ സമാധാനം വേണമെന്ന് തീരുമാനിക്കേണ്ടത് ആര്‍എസ്എസ് നേതൃത്വമാണ്. അവര്‍ തീരുമാനിച്ചാല്‍ കണ്ണൂരില്‍ ശാശ്വത സമാധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനന്റെ കൊലപാതക ആസുത്രണത്തിന് പിന്നില്‍ പി.കെ.കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.

കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ കടുത്ത വിമര്‍ശമനമാണ് അദ്ദേഹം ഉന്നയിച്ചത്

കാനം രാജേന്ദ്രന് നിഷേധിക്കാനാകാത്ത ചരിത്രം കണ്ണൂരിനുണ്ട്. അക്രമത്തെയും അടിച്ചമര്‍ത്തിലിനെയും അടിമ മനോഭാവത്തോടെ കാണുന്നവരല്ല കണ്ണൂരുകാര്‍.

പ്രതികരണങ്ങള്‍ പാടില്ലെന്ന നിലപാട് കേരള സമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമല്ല. അക്രമികള്‍ക്കെതിരേ സിപിഎം നടത്തുന്നത് ചരിത്രപരമായ പ്രതിരോധമാണ്. ഇക്കാര്യം മനസിലാക്കാതെയാണ് കാനം കണ്ണൂരിലെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ചത്

അക്രമ രാഷ്ട്രീയത്തിനെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി.ജയരാജന്‍.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയ-തീവ്രവാദത്തിനും ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കുമെതിരേ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. പി.ജയരാജന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ നാളെ വൈകിട്ട് തലശേരിയില്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. 25ന് ചാലോട് സമാപിക്കും. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ 23ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 28ന് തളിപ്പറമ്പില്‍ സമാപിക്കും.

Top