kannur rape case arrest

arrest

കണ്ണൂര്‍: ഒന്‍പതു വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ മുസ്ലീം മത പണ്ഡിതന്‍ അറസ്റ്റില്‍.

വാരം സിദ്ധിഖ് പള്ളിയിലെ മതപണ്ഡിതന്‍ മാണിയൂര്‍ പി കെ ഹൗസില്‍ ഷറഫുദിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ സിറ്റി സിഐ കെ വി പ്രമോദന്‍, ചക്കരക്കല്‍ എസ് ഐ പി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കുറച്ചുനാളായി ഷറഫുദ്ദീന്‍ കുട്ടിയെ പീഡിപ്പിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവ പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി മാതാവിനോട് പീഡനവിവരം തുറന്നു പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

കേസില്‍ അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ ഇയാളെ ഒറ്റപ്പാലം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top