കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെ അകാരണമായി മര്‍ദ്ദിച്ച് പൊലീസിന്റെ ക്രൂരത

കണ്ണൂര്‍: കണ്ണൂരില്‍ കണ്ണൂരില്‍ സിപിഎം മുഖ്യപത്രം ദേശാഭിമാനിയുടെ ന്യൂസ് എഡിറ്റര്‍ക്ക് പൊലീസിന്റെ മര്‍ദ്ദനം. ദേശാഭിമാനി സീനിയര്‍ എഡിറ്റര്‍ മനോഹരന്‍ മോറായിയെ ആണ് ചക്കരക്കല്ല് സി ഐ എം.വി. ദിനേശന്‍ അകാരണമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ സിഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ദേശാഭിമാനി സീനിയര്‍ എഡിറ്റര്‍ മനോഹരന്‍ മോറായിയെ ചക്കരക്കല്ല് സി ഐ എം.വി.ദിനേശന്‍ അകാരണമായി മര്‍ദ്ദിച്ചെന്നാണ് പരാതി. കണ്ണൂര്‍ മുണ്ടയാട് ജേര്‍ണലിസ്റ്റ് കോളനിയിലെ താമസസ്ഥലത്തിന് സമീപത്ത് വച്ചാണ് മനോഹരന്‍ മോറായി പൊലീസ് മര്‍ദ്ദനത്തിനിരയായത്. മാധ്യമ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടും, അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും സിഐ ജീപ്പിലേക്ക് വലിച്ചിഴച്ചെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Top