കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചാടി കണ്ണൂർ പേരാവൂർ ബ്ലോക്ക്‌ സെക്രട്ടറി

ണ്ണൂർ : കോൺഗ്രസ് പേരാവൂർ ബ്ലോക്ക്‌ സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ ബിജെപിയിലേക്ക്. വ്യാഴാഴ്‌ച ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിലാണ്‌ കോൺഗ്രസ്‌ വിടുന്നതായി പ്രഖ്യാപിച്ചത്‌. ജില്ലാ പ്രസിഡന്റ്‌ എൻ ഹരിദാസ്‌ ബിജെപി അംഗത്വം നൽകി.

36 വർഷമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ശ്രീകുമാർ കണിച്ചാർ പഞ്ചായത്ത് അംഗമായിരുന്നു. അച്ചാംചേരി ക്ഷീരസംഘം ഡയറക്ടറായും ഇരിട്ടി കോക്കനട്ട് കമ്പനി ഡയറക്ടർ കൂടിയായിരുന്നു ഇദ്ദേഹം.

Top