കോവിഡ് ബാധിച്ച് സൗദിയില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് മരിച്ചത്. സൗദിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് പത്തിനാണ് ഷബ്‌നാസ് തിരിച്ച് സൗദിയിലേക്കു പോയത്.

Top