കണ്ണൂരില്‍ ദേശീയപതാകയോട് അനാദരവ് കാണിച്ച ആര്‍.എസ്.എസ്. ഭാരവാഹികള്‍ക്കെതിരെ കേസ്

ഇരിട്ടി: കണ്ണൂരില്‍ ഒരേ കൊടിമരത്തില്‍ ആര്‍.എസ്.എസ്. പതാകയ്ക്കുകീഴില്‍ ദേശീയ പതാക ഉയര്‍ത്തി ദേശീയപതാകയെ അപമാനിച്ചതായുള്ള പരാതിയില്‍ ആറളം പോലീസ് കേസെടുത്തു. ആറളം തോട്ടുകടവില്‍ സ്ഥാപിച്ച ആര്‍.എസ്.എസ്. കൊടിമരത്തിലാണ് ദേശീയപതാക താഴ്ത്തിക്കെട്ടിയത്.

പ്രദേശത്തെ ആര്‍.എസ്.എസ്. ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. എന്നാല്‍ ആര്‍.എസ്.എസ് പതാക പൊതുസ്ഥലത്ത് കെട്ടാറില്ലെന്ന് ആര്‍.എസ്.എസ് പായം മണ്ഡലം കാര്യവാഹ് കെ.ഗിരീഷ് വ്യക്തമാക്കി.

Top