തളിപ്പറമ്പ് ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂരിലെ തളിപ്പറമ്പ് ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബാക്രമണം. സ്‌ഫോടനത്തില്‍ ഓഫീസിന്റെ ഷട്ടറും വരാന്തയും തകര്‍ന്നു. രണ്ടാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ബക്കളത്ത് ലീഗ് ഓഫീസിന് നേരെ ആക്രമണം നടക്കുന്നത്.

ആക്രമണത്തിന് പിന്നില്‍ സി പി എമ്മാണെന്നാണ് യുഡിഎഫിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് സമയത്ത് ബക്കളത്തും സമീപ പ്രദേശങ്ങളിലും നടന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ബോംബേറെന്നാണ് വിവരം.

Top