പാചകവാതക സിലിണ്ടറിന് തീപിടിച്ച് അപകടം ; മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

blast

കണ്ണൂര്‍ : കണിച്ചാര്‍ വളയംചാലില്‍ പാചകവാതക സിലിണ്ടറിനു തീപിടിച്ചു. വീട്ടമ്മയടക്കം മൂന്നുപേര്‍ക്ക് പരുക്ക്. വളയംചാലിലെ വെട്ടുനിരപ്പില്‍ റെജി, ഭാര്യാമാതാവ് സൂസമ്മ (60), പിതാവ് രാജന്‍ (68) എന്നിവരെ ഗുരുതര പരുക്കകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുപ്പില്‍നിന്നു സിലിണ്ടറിലേക്കു തീ പടര്‍ന്നായിരുന്നു അപകടം. സിലിണ്ടിറിനു ചോര്‍ച്ചയുള്ളതു ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അഗ്‌നിശമനസേനാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്.

Top