കണ്ണൂര്‍, കരിയാട് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍, കരിയാട് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 13ന് മരണമടഞ്ഞ കിഴക്കേടത്ത് സലീഖിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷമാണ് സലീഖിന്റെ ശ്രവ പരിശോധന നടത്തുന്നതും രോഗം സ്ഥിരീകരിക്കുന്നതും.

ഒന്നര മാസം മുമ്പ് അഹമ്മദാബാദില്‍ നിന്ന് എത്തിയ സലീഖ് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും വീട്ടില്‍ തുടരുകയായിരുന്നു. ഉദര സംബന്ധമായ രോഗവും അശാസ്ത്രീയ ചികിത്സാ രീതിയുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top