കണ്ണൂരില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് നിര്‍ദേശിച്ചു. കളക്ടറുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ജില്ലയില്‍ സമാധാനം ഉറപ്പിക്കാനും ധാരണയായി.

കഴിഞ്ഞ ദിവസം മട്ടന്നൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വീട്ടിലെത്തിയാലുടന്‍ സര്‍വ്വകക്ഷി സംഘം അവരെപ്പോയി കാണാനും യോഗത്തില്‍ ധാരണയായി. കണ്ണൂരില്‍ ഉത്സവകാലമായതിനാല്‍ ഇതിനോനുബന്ധിച്ച് ജില്ലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.

കണ്ണൂരില്‍ സമാധാനം പരിരക്ഷിക്കുന്നതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് സിപിഎമ്മും ബിജെപിയും യോഗത്തില്‍ വാഗ്ദാനം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ അണികള്‍ നടത്തുന്ന പ്രകോപനപരമായ പരമാര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Top