കണ്ണൂര്‍ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു; സന്ദര്‍ശകരുടെ വന്‍ തിരക്ക്

കണ്ണൂര്‍: പുതിയ വിമാനത്താവളം കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. പൊതുജങ്ങള്‍ക്കായി തുറന്നു കൊടുത്ത ആദ്യ ദിനം തന്നെ നൂറു കണക്കിന് സന്ദര്‍ശകാരണ് എത്തിയത്. ഒരാഴ്ചത്തേക്കാണ് വിമാനത്താവളം പൊതുജനങ്ങള്‍ക്ക് പ്രവേശിക്കുന്നതിനായി തുറന്ന് കൊടുത്തത്.

ജില്ലയുടെ പല ഭാഗത്തു നിന്നുമുള്ള ആളുകള്‍ വിമാനത്താവളം സന്ദര്‍ശിക്കനെത്തുന്നുണ്ട്. കുടുംബ സമേതം സ്വന്തം നാട്ടിലെ വിമാനത്താവളം കാണാന്‍ എത്തുന്നവരും നിരവധി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രത്യേക വാഹനങ്ങള്‍ ഒരുക്കിയാണ് വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തുന്നത്.വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയും സന്ദര്‍ശകരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു.

ലോകത്തെ പ്രധാന വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളത്. റണ്‍വെ 4000 മീറ്ററായി നീട്ടാനുള്ള നടപടികളും ആരംഭിച്ചു.97000 ചതുരശ്ര മീറ്ററാണ് ടെര്‍മിനല്‍ ബില്ഡിങ്ങിന്റെ വിസ്തീര്‍ണം. വിമാനത്താവളത്തിന് അകത്തു തന്നെ മികച്ച സൗകര്യമുള്ള ഹോട്ടലും നിര്‍മിച്ചിട്ടുണ്ട്.

Top