ശബരിമലയിലെ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി സര്‍ക്കാര്‍

കണ്ണൂര്‍: ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും ‘സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് വിമാനത്താവളത്തിന്റെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കിയാലിന് വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top