കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം: സുരക്ഷ ഒക്‌ടോബര്‍ ഒന്നിന് സിഐഎസ്എഫ് ഏറ്റെടുക്കും

kannur airport

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ഒക്‌ടോബര്‍ ഒന്നു മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെയാണ് ഈ തീരുമാനം. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനും ഒക്ടോബര്‍ രണ്ടിനു പ്രവര്‍ത്തനം ആരംഭിക്കും.

634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേരാണ് വിമാനത്താവളത്തിലെത്തുക. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്.

കണ്ണൂര്‍, തലശേരി നഗരങ്ങളില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലാണ് വിമാനത്താവളം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ളതും പരിസ്ഥിതിപ്രശ്‌നം ഇല്ലാത്തതുമായ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണിത്. 20 വിമാനങ്ങള്‍ക്ക് ഒരേസമയം നിര്‍ത്താം. മൂന്ന് കിലോ മീറ്ററിലധികം ദൈര്‍ഘ്യമുള്ളതാണ് റണ്‍വേ.

Top